തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം: കെ. സുധാകരന്‍ എം. പി

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍ എം. പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു. ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുത്ത് നേതൃസ്ഥാനങ്ങളിലിരുത്തി എന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ആജ്ഞാ ശക്തി ഉള്ളവര്‍ നേതാക്കളാകണമെന്നും സുധാകരന്‍ പറഞ്ഞു.യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്നും മലബാറില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച്‌ മറ്റ് മുസ്ലിം ലീഗ് നേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന നിമിഷം വരെ യു.ഡി.എഫിന് മേല്‍ക്കൈ നേടിത്തന്നത് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യമാണെന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെയൊന്നും പ്രചാരണത്തിന് കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed