തദ്ദേശീയ വാഹനങ്ങള്‍ക്ക് സൗജന്യ ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം നീട്ടി

പാലിയേക്കര: ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശീയ വാഹനങ്ങള്‍ക്ക് സൗജന്യ ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഏപ്രില്‍ 30 വരെ. ഇതു സംബന്ധിച്ച്‌ ടോള്‍ കരാര്‍ കമ്ബനി തീരുമാനമെടുത്തു കഴിഞ്ഞു. ടാഗിലേക്ക് മാറാനുള്ള അവസാന ദിവസം മാര്‍ച്ച്‌ 31 വരെയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുമാസം കൂടി നീട്ടിനല്‍കിയതാണെന്ന് ടോള്‍ കമ്ബനി സി.ഇ.ഒ എ.വി. സൂരജ് അറിയിച്ചു.

44,000 തദ്ദേശീയ വാഹനങ്ങളില്‍ ഇതുവരെ 20,000 വാഹനങ്ങളാണ് ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളത്. ബാക്കിയുള്ള 24,000 വാഹനങ്ങള്‍ക്ക് ടാഗ് എടുക്കുന്നതിനാണ് ഇപ്പോള്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇനി കാലാവധി നീട്ടിനല്‍കില്ലെന്നാണ് ടോള്‍ കമ്ബനി, അധികൃതര്‍ പറയുന്നത്. ടാഗില്ലാത്ത വാഹനങ്ങള്‍ നിലവില്‍ ഇരട്ടിത്തുക നല്‍കിയാണ് ടോള്‍പ്ലാസ കടന്നുപോകുന്നത്. തദ്ദേശീയര്‍ക്ക് ഫാസ്ടാഗിലേക്ക് മാറുന്നതിനായി ടോള്‍പ്ലാസയ്ക്ക് സമീപത്തായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശീയര്‍ ടാഗെടുക്കാന്‍ എത്താത്തതുമൂലം ഈ കൗണ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്താനാണ് കമ്ബനിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may missed