മൻസൂർ വധക്കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത

കണ്ണൂര്‍: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്റെ മൊഴി എടുത്തു.

ഒരാൾ തൂങ്ങിമരിച്ചതിനെക്കാൾ അസാധാരണത്വം രതീഷിന്‍റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത കോഴിക്കോട് ഫോറൻസിക് വിഭാഗത്തിന്‍റെ കണ്ടെത്തൽ. ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ട്. ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറൻസിക് മേധാവിയുടെ മൊഴിയെടുത്തത്.

നാദാപുരം ഡിവൈഎസ്പി പി.എ ശിവദാസിന്റെ നേതൃത്വത്തിൽ പൊലീസും സൈബർ സെൽ വിദഗ്ധരും ചെക്യാട്ട് സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു ജോസഫ് പ്രദേശവാസികളുടെ മൊഴി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed