മന്‍സൂര്‍ വധക്കേസ്: പിടിയിലായവരുടെ എണ്ണം നാലായി; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം : കണ്ണൂര്‍: പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പര്‍ജന്‍കുമാര്‍ ഐപിഎസിനാണ് അന്വേഷണ ചുമതല. വ്യാപക വിമര്‍ശനം അന്വേഷണ സംഘത്തിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കേസ് ഇതുവരെ അന്വേഷിച്ചുകൊണ്ടിരുന്നത് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു .

സിപിഐഎമ്മിന്റെ അടുത്ത ആളാണ് ഇസ്മയില്‍ എന്നും അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. മൂന്ന് പേരെ കൂടി കസ്റ്റഡിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

കൃത്യത്തില്‍ പങ്കെടുത്ത നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍റെ മൊഴിയെടുത്തു.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *