ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം : വി. മുരളീധരന്‍

തൃശൂര്‍: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത ഡിവിഷന്‍ ​െബഞ്ച് വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. മന്ത്രി സ്വജന പക്ഷപാതം നടത്തിയെന്ന് ലോകായുക്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ എത്രയും വേഗം പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ജലീലിന് പൂര്‍ണ പിന്തുണ നല്‍കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. വിധി വന്നശേഷവും നിയമ വിദഗ്ധരുമായി ആലോചിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്ന ജലീലിന്‍റെ വാദം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *