ബാങ്ക് മാനേജരെ ക്യാബിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കനറാബാങ്ക് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെ.എസ് സ്വപ്‌നയെയാണ് ക്യാബിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയില്‍ കാണുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

സംഭവസ്ഥലത്ത് എത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് കണ്ടെടുത്തു. തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയായ സ്വപ്ന കുടുംബത്തോടൊപ്പം കൂത്തുപറമ്ബിനടത്ത് നിര്‍മലഗിരി കുട്ടിക്കുന്നിലായിരുന്നു താമസം.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *