ലോക്ക്ഡൗണ്‍ പരിഹാരമല്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ്‌ വ്യാപനം രൂക്ഷമാണെങ്കിലും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമല്ല. ലോക്ക് ഡൗണ്‍ സാമ്ബത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ നരേന്ദ്രമോദി പറഞ്ഞു.

കോവിഡ്‌ സംബന്ധിച്ച്‌ രാജ്യം വലിയ വെല്ലുവിളിനേരിടുന്നു. നേരിട്ടതില്‍ ഏറ്റവുംമോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

കോവിഡ്‌ നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്റ്‌മെന്റ്‌ സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകള്‍ കൂട്ടണം. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം.

വാക്സിനേഷന്‍പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുമ്ബോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായര്‍ മുതല്‍ ബുധന്‍ വരെ വാക്സിന്‍ ഉല്‍സവമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *