കന്യാസ്ത്രീകള്‍ക്ക് എതിരായ അതിക്രമം; മൂന്ന് പ്രതികള്‍ക്കും ജാമ്യം

ഝാ​ൻ​സി: ഝാ​ൻ​സി​യി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. ഝാ​ൻ​സി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

കേ​സി​ൽ മൂ​ന്ന് പേ​രെ​യാ​യി​രു​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ബി​വി​പി, രാ​ഷ്ട്രീ​യ ഭ​ക്ത സം​ഘ​ട്ട​ന്‍, ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് എ​ന്നീ സം​ഘ​ട​ന നേ​താ​ക്ക​ള്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കൂടുതൽ വാദത്തിനായി കേസ് ഏപ്രിൽ 22ലേക്ക് മാറ്റി. വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഹിന്ദു സംഘടന പ്രവർത്തകരായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

മാ​ർ​ച്ച് 19നു ​ഡ​ൽ​ഹി​യി​ൽ നി​ന്നു ഒ​ഡീ​ഷ​യി​ലേ​ക്കു പോ​യ ഉ​ത്ക​ൽ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കും ര​ണ്ടു സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും എ​തി​രേ​യാ​ണ് ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വു​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *