കോവിഡ്: വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്‌ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. രാജ്യത്ത് കോവിഡ്‌ ണ്ടാം തരംഗത്തിലേക്ക് പ്രവേശിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ്‌ രോഗികളില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

സംസ്ഥാനത്തിനു വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും നിരീക്ഷണത്തില്‍ തുടരണം.നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലിസ് പരിശോധന വ്യാപകമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനായി.രോഗബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും.

അതേസമയം, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവരുടെ കാര്യത്തില്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *