മുല്ലപ്പള്ളിയെ തള്ളി ഉണ്ണിത്താന്‍; യു.ഡി.എഫിന് ജയം ഉറപ്പ്

കണ്ണൂര്‍: മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്ക പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി കാസര്‍കോട്ടെ എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഏതടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി അങ്ങനെ പറഞ്ഞതെന്നറിയില്ല. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയിക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. യു.ഡി.എഫിന് ആശങ്കയില്ല. എല്‍.ഡി.എഫാണ് അവിടെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചാനല്‍ ചര്‍ച്ചയില്‍ ഉണ്ണിത്താന്‍ തുറന്നടിച്ചത്.

മുല്ലപ്പള്ളിയുടെ പ്രസ്താവന തന്നോട് ആലോചിക്കാതെയാണ്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റാണ്. ആലോചിക്കാതെ തീരുമാനമെടുക്കാനാവില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം കൂടിയാലോചന നടത്തയിട്ടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് പറഞ്ഞതില്‍ ആശങ്കയില്ല. എന്നാല്‍ മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണംയ

മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. അവിടെ എല്‍.ഡി.എഫ് ബി.ജെ.പി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *