മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് പറഞ്ഞതില്‍ ആശങ്കയില്ല. എന്നാല്‍ മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. അവിടെ എല്‍.ഡി.എഫ് ബി.ജെ.പി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചപ്പോഴും നേമത്ത് ബി.ജെ.പി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മഞ്ചേശ്വരത്തെക്കുറിച്ച്‌ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. നേമത്ത് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *