ദേവഗണങ്ങളും അസുരഗണങ്ങളും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ല: കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച്‌ കെ സുധാകരന്‍. ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും ഇരു കൂട്ടരും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ലെന്നും സുധാകരന്‍ പറഞ്ഞു.

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍,

ദേവഗണത്തില്‍ നിന്ന് തങ്ങള്‍ക്കെതിരായി ഒന്നും ഉണ്ടാവില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *