ശബരിമല: മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എന്‍എസ്എസിനെ പോലും വിമര്‍ശിച്ചവരാണ് സര്‍ക്കാരെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജാതിമത ചിന്തകള്‍ക്ക് അതീതമാണ് ശബരിമല എന്ന വികാരമെന്നും ഉമ്മന്‍ ചാണ്ടി. സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ശക്തി പകരുന്ന തെരഞ്ഞെടുപ്പ് ആണിതെന്നും കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം എന്നത് മോദിയുടെയും ബിജെപിയുടെയും സ്വപ്നം മാത്രമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം കേരളത്തില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിന് മാത്രമേ മോദിയുടെ വിനാശകരമായ നയങ്ങളെ എതിര്‍ക്കാനാകൂ. യുഡിഎഫ് തിരിച്ചുവരുമെന്നും എല്‍ഡിഎഫില്‍ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *