സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി:കാ​നം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന എ​ന്‍​.എ​സ്.എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​.പി​.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ മ​റ്റു സ​മു​ദാ​യ നേ​താ​ക്ക​ള്‍ ന​ട​ത്താ​ത്ത പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും കാ​നം വി​മ​ര്‍​ശി​ച്ചു.

സ​ര്‍​ക്കാ​രി​നെ​തി​രെ വേ​റൊ​ന്നും ഉ​ന്ന​യി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ല്ലാ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ല്‍​.ഡി.​എ​ഫ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *