കൈപ്പത്തിക്ക് ഇട്ട 3 വോട്ടില്‍ 2 പോയത് താമരക്ക് ; പോളിംഗ് താത്കാലികമായി നിര്‍ത്തി

കല്‍പ്പറ്റ :  കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്ബാറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നല്‍കുന്ന വോട്ടുകള്‍ ബി ജെ പിക്ക് പോവുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ മൂന്ന് വോട്ടുകളില്‍ രണ്ടെണ്ണം ബി ജെ പിയിലും ഒരെണ്ണം ആന ചിഹ്നത്തിലുമാണ് വി വി പാറ്റില്‍ കാണിച്ചത്. ഇതോടെ വോട്ട് രേഖപ്പെടുത്താനെത്തിയവര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

വോട്ടര്‍മാരുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് മനസിലായതോടെ പോളിംഗ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കളക്‌ട്രേറ്റില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ ഉണ്ടായതൊഴിച്ചാല്‍ സമാധാനപരമായി വോട്ടിംഗ് പുരോഗമിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 44.9 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed