തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ വോട്ടെടുപ്പ്

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാളെ വേട്ടെടുപ്പ്. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും.

പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലൈയിങ് സ്ക്വാഡിന്റെ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതുവരെ 41കോടി രൂപയുടെ കള്ളപ്പണ്ണം പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി സഖ്യത്തില്‍ അണ്ണാഡിഎംകെയും കോണ്‍ഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മത്സരമാണ് മണ്ഡലങ്ങളില്‍. മൂന്നാം മുന്നണിയുമായി കമല്‍ഹാസനും, വിജയകാന്തിനൊപ്പം കൈകോര്‍ത്ത് ദിനകരനും ശക്തമായി രംഗത്തുണ്ട്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *