കോവിഡ്​ വ്യാപനം; കേന്ദ്ര സംഘം സംസ്​ഥാനങ്ങളിലേക്ക്

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം സംസ്​ഥാനങ്ങളിലേക്ക്.മഹാരാഷ്​ട്ര, പഞ്ചാബ്​, ഛത്തീസ്​ഗഡ്​ എന്നീ സംസ്​ഥാനങ്ങളിലേക്കാണ്​ പൊതുജനാരോഗ്യ വിദഗ്​ധരെ അയക്കുക. 10 സംസ്​ഥാനങ്ങളില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കാബിനറ്റ്​ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി ഉന്നതതല ഉദ്യോഗസ്​ഥര്‍ പ​ങ്കെടുത്ത യോഗം ഞായറാഴ്ച നടന്നിരുന്നു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും മാസ്​കും സാമൂഹിക അകലവും പാലിക്കാത്തതുമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാന്‍ കാരണമെന്നാണ്​ വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *