കള്ളവോട്ടു തടയാന്‍ മുന്നൊരുക്കവുമായി യുഡിഎഫ്

തിരുവനന്തപുരം: കള്ളവോട്ടു തടയാന്‍ മുന്നൊരുക്കവുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം വോട്ടര്‍മാരുടെ പട്ടിക 140 മണ്ഡലങ്ങളിലായി വിതരണം ചെയ്തു.

ഈ പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തുമ്ബോള്‍ വരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്തുകയും പിന്നീടു നിയമ പോരാട്ടങ്ങള്‍ക്കായി രേഖപ്പെടുത്തുകയും ചെയ്യാനെത്തുമ്ബോള്‍ വരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്തുകയും പിന്നീടു നിയമ പോരാട്ടങ്ങള്‍ക്കായി രേഖപ്പെടുത്തുകയും ചെയ്യാനാണു ബൂത്ത് ഏജന്റു
മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിദഗ്ധരുടെ നേതൃത്വത്തില്‍ അന്‍പതോളം പേരാണ് ‘ഓപ്പറേഷന്‍ ട്വിന്‍സ്’ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബൂത്ത് ഏജന്റുമാര്‍ക്കു സുരക്ഷ ഉറപ്പാക്കുന്ന കാര്യം യുഡിഎഫ് ജില്ലാ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *