മാണിയോട്​ ​ സി.പി.എം ചെയ്​ത ക്രൂരത ജോസ്​ കെ.മാണി മറന്നാലും ജനങ്ങള്‍ മറക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: കെ.എം. മാണിയോട്​ ​ സി.പി.എം ചെയ്​ത ക്രൂരത ജോസ്​ കെ.മാണി മറന്നാലും അദ്ദേഹത്തെ സ്​നേഹിക്കു​ന്ന ജനങ്ങള്‍ മറക്കില്ലെന്ന്​ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരായി ഇടതുപക്ഷം എ​ന്തൊക്കെ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അദ്ദേഹം ഒരു തെറ്റും ചെയ്​തതായി​ തങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്​ ക്ലീന്‍ ചിറ്റാണ്​ യു.ഡി.എഫ്​ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്​നത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നിയമം കൊണ്ടുവരാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി നില്‍ക്ക​ുകയായിരു​ന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്​നം രൂക്ഷമാക്കാനാണ്​ ശ്രമിച്ചത്​. വീട്ടില്‍ നിന്ന്​ സ്​ത്രീകളെ വേഷം മാറ്റി ശബരിമലയില്‍ എത്തിക്കുകയാണ്​ സര്‍ക്കാര്‍ ചെയ്​തത്​. സുപ്രീംകോടതി വിധി അതുപോലെ തന്നെ നില്‍ക്കുകയല്ലേ, ഇപ്പോള്‍ ശബരിമലയില്‍ ഒരു പ്രശ്​നവുമില്ലല്ലോ. പൊലീസിനെ വിട്ട്​ ബലം പ്രയോഗിച്ച്‌​ സ്​ത്രീകളെ ശബരിമലയിലെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ അവിടെ സമാധാനം കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *