ബംഗാള്‍, അസം തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മൂന്നാംഘട്ടത്തോടെ ബംഗാള്‍ ഒഴികെ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ആറാം തീയതി പൂര്‍ത്തിയാകും.

അസമിലെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുമ്ബോള്‍ അസമിലെ സാഹചര്യങ്ങള്‍ തീര്‍ത്തും പ്രവചനാതീതമാണ്. വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇരുമുന്നണികളും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയ വിഷയം പ്രധാന പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്.

Leave a Reply

Your email address will not be published. Required fields are marked *