കുന്നത്തുനാട്ടിൽ യു.ഡി.എഫ് വ്യാജ പ്രചാരണം: നടത്തുന്നു: സി.പി.എം

കോലഞ്ചേരി: കുന്നത്തുനാട്ടിൽ പരാജയ ഭീതിയിലായ യു.ഡി.എഫ് നേതൃത്വം സി.പി.എമ്മിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സി പി ഐ (എം) മണ്ഡലം കമ്മിറ്റി. ഇതിൻ്റെ ഭാഗമായാണ് സി.പി.ഐ (എം) നേതൃത്വത്തെ അപമാനിക്കുന്ന നോട്ടീസുകൾ പുറത്തിറക്കിയതെന്ന് മണ്ഡലം സെക്രട്ടറി സി.ബി.ദേവ ദർശനൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കഴിഞ്ഞ പത്ത് കൊല്ലത്തെ വികസന മുരടിപ്പിനെതിരെ നില നിൽക്കുന്ന ജനരോഷം മൂലം സിറ്റിങ്ങ് എം.എൽ.എ കടുത്ത പ്രതിരോധത്തിലാണ്. ചിട്ടയായ പ്രവർത്തന – പ്രചാരണ പ്രവർത്തനത്തിലൂടെ ഇടതു മുന്നണി മണ്ഡലം പിടിച്ചെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം മണ്ഡലമാകെ ഇളക്കി മറിച്ചു നടത്തിയ ജനമുന്നേറ്റ യാത്ര ഇതിന് തെളിവാണ്. ഇതിൽ പരാജയ ഭീതി പൂണ്ട യു.ഡി എഫ് നേതൃത്വമാണ് സി പി.എമ്മിനെതിരെ വ്യാജ നോട്ടീസ് പ്രചാരണത്തിന് മുന്നിൽ. യു.ഡി.എഫ്. കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുന്നിൽ കെട്ടുകണക്കിന് നോട്ടീസുകൾ തള്ളിയത് ദുരൂഹമാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും, പോലീസിനും പരാതി നൽകിയിട്ടുണ്ട്.

നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനോടനുബന്ധിച്ചും ഇത്തരത്തിൽ വ്യാജ പോസ്റ്ററുകൾ മണ്ഡലത്തിൻ്റെ ചില ഭാഗങ്ങളിൽ ഒട്ടിച്ചിരുന്നു. പരാജയഭീതി പൂണ്ടവരുടെ വ്യാജ പ്രചാരണങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു. നേതാക്കളായ സി.കെവർഗീസ്, കെ.എസ്.അരുൺകുമാർ, കെ കെ. ഏലിയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *