പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 90 ലക്ഷം

പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് പുറത്ത്. 90,92,337 രൂപയാണ് കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ്, എന്നിവര്‍ കൊല്ലപ്പെട്ട കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു ഇരുവരും കൊല്ലപ്പെടുന്നത്.

കേസില്‍ വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്കായി 88 ലക്ഷം രൂപയാണ് നല്‍കിയതെന്ന് തനിക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമായെന്ന് കെപിസിസി നിര്‍വാഹക സമിതി അഗം ബാബുജി ഈശോ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനായ മനീന്ദര്‍ സിംഗിന് 60 ലക്ഷം രൂപയാണ് നല്‍കിയത്. നാല് ജിവസങ്ങളിലായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാന യാത്രാകൂലി, താമസം, ഭക്ഷണം, എന്നിവയ്ക്കായി 2,92,337 രൂപയാണ് ചെലവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed