അനില്‍ നെടുമങ്ങാട് അഭിനയിച്ച അവസാന ചിത്രം; നായാട്ടിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അന്തരിച്ച നടന്‍  അനില്‍ നെടുമങ്ങാട് അഭിനയിച്ച അവസാന ചിത്രം “നായാട്ടി”ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് ,നിമിഷ സജയന്‍ ,അനില്‍ നെടുമങ്ങാട് , ജാഫര്‍ ഇടുക്കി തുടങ്ങിയ വമ്ബന്‍ താരനിരയും ചിത്രത്തിലുണ്ട്. ചാര്‍ലി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നായാട്ട്.

ചിത്രം ഏപ്രില്‍ 8 ന് തിയറ്ററുകളിലെത്തും. ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റര്‍ മഹേഷ് നാരായണന്‍ ,സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിര്‍മ്മിച്ച ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനിയാണ് നിര്‍മ്മാണം . സംവിധായകന്‍ രഞ്ജിത്, പി എം ശശിധരന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *