പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകത്തെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

മഹാമാരിയുടെ ദുരിതകാലം ഉടന്‍ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇരുനൂറു പേരെ മാത്രം നേരിട്ട് പങ്കെടുത്താണ് വത്തിക്കാനിലെ ചടങ്ങുകള്‍ നടന്നത്. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേള്‍ക്കാന്‍ ലോകം തയാറാകണമെന്ന് മാര്‍പാപ്പ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *