കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം: താരിഖ് അന്‍വര്‍

കോഴിക്കോട്​: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ സാമ്ബത്തിക വികസവും വ്യവസായിക വികസനവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടേത്​ വര്‍ഗീയ രാഷ്​ട്രീയമാണ്​. വര്‍ഗീയ ചേരതിരിവിനപ്പുറം അജണ്ടകള്‍ അവര്‍ക്കില്ല. അമിത്​ ഷായും നരേ​ന്ദ്ര മോദിയും കേരളത്തില്‍ വന്ന്​ പറഞ്ഞത് വര്‍ഗീയ പ്രസ്​താവനകള്‍ തന്നെയാണ്​. അത്​ കേരളത്തില്‍ ചെലവാകില്ലെന്നും താരിഖ്​ അന്‍വര്‍ പറഞ്ഞു.

അഞ്ചുവര്‍ഷത്തെ ഭരണം കേരളത്തിലെ ജനങ്ങള്‍ മടുത്തിരിക്കുന്നു. അവര്‍ക്ക്​ മാറ്റം ആവശ്യമാണ്​. അത്​ ഐശ്വര്യയാത്രയുടെ പ്രതികരണത്തില്‍ തന്നെ തിരിച്ചറിഞ്ഞതാണ്​. യുഡിഎഫ്​ അധികാരത്തില്‍ വരും. സീറ്റുകളുടെ എണ്ണമെടുക്കുന്നതില്‍ കാര്യമില്ല. വ്യക്​തമായ ഭൂരിപക്ഷത്തില്‍ തന്നെ അധികാരം നേടും. യുഡിഎഫ്​ അധികാരത്തിലെത്തിയാല്‍ സി.എ.എ നടപ്പാക്കില്ലെന്നും താരിഖ്​ അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *