തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ചെറിയാര്യനാട് തൂമ്ബക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്.

ആര്യനാട് പാലക്കോണത്താണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന്നിലെ വാതില്‍ തുറന്നപ്പോള്‍ അതില്‍ തട്ടി പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീണു.

ഉടന്‍ പ്രദീപിനെ പ്രവര്‍ത്തകര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന്‌ പ്രചരണ പരിപാടികള്‍ നിര്‍ത്തിവച്ച് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പ്രദീപിന്റെ വീട്ടിലും എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *