അവധി ദിവസങ്ങളിലും വാക്സിന്‍ വിതരണം ചെയ്യണമെന്ന് കര്‍ശനനിര്‍ദ്ദേശം

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ വിതരണം ഊര്‍ജിതമാക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ മാസം ഒരുദിവസം പോലും വാക്സിന്‍ വിതരണം തടസപ്പെടരുതെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പരമാവധിപേര്‍ക്ക് അതിവേഗം വാക്സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇതോടെ ദുഃഖ വെള്ളി, ഈസ്റ്റര്‍, വിഷു തുടങ്ങിയ ദിവസങ്ങളിലും വാക്സിന്‍ ലഭ്യമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

സംസ്ഥാനത്ത് 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.45 നു മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *