കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും മത്സരിക്കുന്നത് അഴിമതി നടത്താന്‍: യോഗി ആദിത്യനാഥ്

ആലപ്പുഴ : കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. ഇരു മുന്നണികളും ഭിന്നിപ്പ് , കൊള്ള എന്നിവയിലാണ് ശ്രദ്ധ നല്‍കുന്നതെന്നും യോഗി പറഞ്ഞു. ഹരിപ്പാട് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വജന പക്ഷപാതമുയ‍‍ര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം. പിണറായി ഇഷ്ടക്കാര്‍ക്ക് തൊഴില്‍ നല്‍കുകയാണ്. പാര്‍ട്ടി ആഭിമുഖ്യം നോക്കിയാണ് തൊഴില്‍ നല്‍കുന്നത്. കേരളത്തില്‍ പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ കടത്തില്‍ ഉള്‍പ്പെട്ടത് ഏറെ ലജ്ജാകരമാണ്. സ‍ര്‍ക്കാര്‍ കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചെന്നും യോഗി ആരോപിച്ചു.

ലൗ ജിഹാദ് വിഷയത്തിലും യോഗി പ്രതികരിച്ചു. കേരളത്തില്‍ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയില്‍ സ‍ര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി പറഞ്ഞു. യുപിയില്‍ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മികച്ച പ്രവര്‍ത്തനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം എത്തിച്ചു. ആത്മാ നിര്‍ഭര്‍ ഭാരത് പോലെ നിരവധി പദ്ധതികള്‍ അതിന് ഉദാഹരണമാണ്. കശ്മീരില്‍ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോദി സ‍‍ര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *