കോടികളുടെ പരസ്യം കൊണ്ട് അഴിമതി മറക്കാനാവില്ല: സച്ചിന്‍ പൈലറ്റ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടികളുടെ പരസ്യം കൊണ്ട് ഇടത് സര്‍ക്കാറിന്റെ അഴിമതി മറക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

സര്‍ക്കാറിന്റെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തു വരികയാണ്. ഇല്ലാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തിയുള്ള പരസ്യങ്ങളിലൂടെ വിജയിക്കാമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. വിവേകമുള്ള കേരള ജനത ഇത് അനുവദിക്കില്ലെന്നും സച്ചിന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മികച്ച തെരഞ്ഞെടുപ്പ് പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണം നേരിട്ടു നയിക്കുന്നു. ജനങ്ങളില്‍ നിന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ തയാറാക്കിയതാണ് യു.ഡി.എഫ് പ്രകടനപത്രിക. യു.ഡി.എഫിന് പിന്തുണ ഏറിയതായി ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും സചിന്‍ പൈലറ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *