സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചിസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,190 രൂപയും പവന് 33,520 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിക്ക് ഗ്രാമിന് 72 രൂപ.

സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച കുറഞ്ഞിരുന്നു. മാര്‍ച്ച്‌ ഒന്നിന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. കുറഞ്ഞ വില മാര്‍ച്ച്‌ അഞ്ചിന് രേഖപ്പെടുത്തിയത് 33,160 രൂപയാണ്.

അതേ സമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ചൊവ്വാഴ്ച ഔണ്‍സിന് 0.30 ശതമാനം ഇടിഞ്ഞ് 1,734.10 ഡോളറിലെത്തി. കഴിഞ്ഞ 30 ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ പ്രകടനം 2.83 ശതമാനം ഇടിഞ്ഞു.സ്വര്‍ണം അടുത്ത കുതിപ്പിനായി ക്രമപ്പെടുകയാണെന്ന് വിലയിരുത്തപ്പെടുന്നു. 1780 ഡോളറിലാണ് സ്വര്‍ണത്തിന്റെ അടുത്ത പ്രതിരോധനില എന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *