ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി

ആലപ്പുഴ: ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത ഉപയോഗിച്ച്‌ നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ഉയര്‍ത്തിയത്. മതവിശ്വാസവും മതരാഷ്ട്രവാദവും രണ്ടാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രവാദം നാടിന് ആപത്താണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിത സംഭവങ്ങളിലൂടെ വൈകാരികത സൃഷ്ടിച്ചേക്കാമെന്നും നുണകഥകള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ബലാത്സംഘം പോലുള്ള നുണക്കഥകള്‍ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങളെ സൂക്ഷിക്കണം. സംഘപരിവാര്‍ നീക്കങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്, ഇത് മുതലെടുക്കാന്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *