വിദേശമദ്യം പിടിച്ചെടുത്തു

പരവൂര്‍ : പഴയ വാഹനങ്ങളില്‍ ഒളിപ്പിച്ചുവച്ചിരുന്ന 12 ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി . പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കൊട്ടാരത്തിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്ബ് പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചുവച്ചിരുന്ന വിദേശമദ്യമാണ് പോലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ചയാണ് സംഭവം .

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പരവൂര്‍ എസ്.ഐ. വിജിത്ത് കെ.നായര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ഗോപന്‍, എ.എസ്.ഐ. ഹരി സോമന്‍, സി.പി.ഒ.മാരായ വിശാഖ്, അഖില്‍രാജ്, എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *