തൃശൂര്‍ പൂരം നടത്താന്‍ അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായി നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച്‌ പൂരം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ പൂരത്തിന് അണിനിരത്തുന്ന ആനകളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. ആന എഴുന്നള്ളിപ്പും ഉണ്ടാകും. പൂരത്തിന് എത്തുന്നവര്‍ കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കാതെ പൂരപ്പറമ്ബില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അനുമതി ലഭിച്ചതോടെ പൂരം എക്‌സിബിഷന്‍ ഉടന്‍ ആരംഭിക്കും

തൃശൂര്‍ പൂരം സാധാരണ നിലയില്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലുള്ള വെള്ളം ചേര്‍ക്കലുകളും അനുവദിക്കില്ലെന്ന നിലപാടാണ് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സ്വീകരിച്ചത്. എട്ട് ഘടക ക്ഷേത്രങ്ങളും പൂരം സാധാരണ നിലയില്‍ നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ കളക്ടറുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *