സര്‍ക്കാര്‍ പത്രക്കുറിപ്പ് 09-11-2018

PRESS RELEASE 09-11-2018

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം: വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് ഇന്നു (നവംബര്‍ 10) തുടക്കം. തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണു മത്സരങ്ങള്‍ നടക്കുന്നത്.

ജില്ലയിലെ എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഉപന്യാസ രചന, പ്രശ്നോത്തരി എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍. എല്‍.പി. വിഭാഗത്തിന് ചിത്രരചനാ മത്സരം മാത്രമേ ഉണ്ടാകൂ. ഉപന്യാസ രചനയ്ക്ക് ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മത്സരങ്ങളുണ്ടാകും.

ഇന്നത്തെ (10/11/2018) മത്സരങ്ങള്‍

ചിത്രരചന

(എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി)
രജിസ്ട്രേഷന്‍ – രാവിലെ 8.30 – 9.30
മത്സരം – രാവിലെ 10.00 – 12.00

ഉപന്യാസ രചന

യു.പി. വിഭാഗം
രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 1.30 – 2.30
മത്സരം ഉച്ചകഴിഞ്ഞ് 2.30 – 3.30

ഹൈസ്‌കൂള്‍ വിഭാഗം
രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 1.30 – 2.30
മത്സരം ഉച്ചകഴിഞ്ഞ് 2.30 – 4.30

നാളത്തെ (11/11/2018) മത്സരങ്ങള്‍

പ്രശ്നോത്തരി

യു.പി. വിഭാഗം
രജിസ്ട്രേഷന്‍ – രാവിലെ 8.30 – 9.30
മത്സരം – രാവിലെ 10.00 – 11.00

ഹൈസ്‌കൂള്‍
രജിസ്ട്രേഷന്‍ രാവിലെ 10.00-11.00
മത്സരം – രാവിലെ 11.00 – 12.00

ഹയര്‍ സെക്കന്‍ഡറി
രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 1.30-2.30
മത്സരം – ഉച്ചകഴിഞ്ഞ് 3.00 – 4.00

ഓരോ മത്സരത്തിലും ഒരു സ്‌കൂളില്‍നിന്ന് എത്ര വിദ്യാര്‍ഥികള്‍ക്കു വേണമെങ്കിലും മത്സരിക്കാം. 12 നു വൈകിട്ട് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

(പി.ആര്‍.പി. 2624/2018)

ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഒഴിവ്

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ കൊല്ലം, കോട്ടയം ജില്ലകളിലേക്ക് ഓരോ മുഴുവന്‍ സമയ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോട്ടയത്ത് ഒരു വനിതാ അംഗത്തിന്റെയും ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദമുള്ള 35 വയസോ അതിനു മുകളില്‍ പ്രായമുള്ളവരോ ആയവര്‍ക്ക് അപേക്ഷിക്കാം. ധനതത്വം, നിയമം, കോമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആര്‍ജവവുമുള്ളവരുമായിരിക്കണം. അഞ്ചു വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണ് ആദ്യം അതുവരെ) ആണു നിയമന കാലാവധി. അപേക്ഷാ ഫോമിന്റെ മാതൃക കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫിസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 24നു മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.

(പി.ആര്‍.പി. 2625/2018)

ജല സമൃദ്ധി ലക്ഷ്യമിട്ട് പോത്തന്‍കോട് പഞ്ചായത്തില്‍ കിണര്‍ റീചാര്‍ജിങ്

ജല സമൃദ്ധി നിലനിര്‍ത്തുന്നതിനും വരള്‍ച്ചയെ നേരിടുന്നതിനുമായി പോത്തന്‍കോട് പഞ്ചായത്തില്‍ കിണര്‍ റീച്ചാര്‍ജിങ് പദ്ധതി നടപ്പാക്കുന്നു. ആദ്യ കിണര്‍ റിച്ചാര്‍ജിങിന് മണലകം വാര്‍ഡില്‍ തുടക്കമായി

പഞ്ചായത്തിലെ 240 വീടുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 8000 രൂപയാണ് ഓരോ ഗുണഭോക്താക്കള്‍ക്കും ഇതിനായി അനുവദിച്ചിട്ടുള്ളത്. പോത്തന്‍കോട് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.

(പി.ആര്‍.പി. 2626/2018)

ജില്ലാ വികസനസമിതി യോഗം

ജില്ലാ വികസന സമിതി യോഗം നവംബര്‍ 24 രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 2627/2018)

‘#വാക്ക് ബഡ്ഡി വാക്കത്തോണ്‍’ ഇന്ന്

ജില്ലാ ആരോഗ്യ വകുപ്പും ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി നടപ്പാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ‘#വാക്ക് ബഡ്ഡി വാക്കത്തോണ്‍’ സംഘടിപ്പിക്കുന്നു. ഇന്നു (നവംബര്‍ 10) രാവിലെ എട്ടിനു കവടിയാര്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന വാക്കത്തോണ്‍ മ്യൂസിയം ഗേറ്റില്‍ അവസാനിക്കും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

വാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് മറ്റ് അംഗങ്ങളുടെ സമ്മതത്തോടെ ഒരു സുഹൃദ്വലയം സൃഷ്ടിച്ച് നിത്യേന വ്യായാമം ആരംഭിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

(പി.ആര്‍.പി. 2628/2018)

Leave a Reply

Your email address will not be published. Required fields are marked *