കേരളത്തില്‍നിന്നുള്ളവര്‍ക്ക് പരിശോധനകള്‍ കര്‍ശനമാക്കി തമിഴ്‌നാടും പശ്ചിമ ബംഗാളും

ചെന്നൈ : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കി തമിഴ്‌നാടും പശ്ചിമ ബംഗാളും. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.അതിര്‍ത്തികളില്‍ കര്‍ശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി.

കേരളത്തില്‍നിന്നുള്ളവര്‍ക്ക് പശ്ചി ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്.

കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *