പത്ത്​ വോട്ടിനു വേണ്ടി മാര്‍ക്​സിസ്​റ്റ്​ പാര്‍ട്ടി വര്‍ഗീയത പരത്തുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പത്ത്​ വോട്ടിന്​ വേണ്ടി മാര്‍ക്​സിസ്​റ്റ്​ പാര്‍ട്ടി നേതാക്കള്‍ കേരളത്തില്‍ വര്‍ഗീയത പരത്താന്‍ ശ്രമിക്കുകയാണെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൗ നീക്കത്തിന്​ അവര്‍ കനത്തവില നല്‍കേണ്ടിവരും. കേരള ജനതയുടെ മനസ്സ്​​ യു.ഡി.എഫിന്​ പിന്നില്‍ അണിനിരന്നിരിക്കുന്നു. വിജയം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *