കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പുറത്ത്

കൊല്ലം: കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി ലെനിനിസ്റ്റില്‍ പിളര്‍പ്പ്. ഇടതുപക്ഷത്തുള്ള ആര്‍.എസ്.പിയില്‍, കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്തുനിന്നും പുറത്താക്കി. സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്.

കുന്നത്തൂരില്‍ കുഞ്ഞുമോന് സീറ്റു നല്കിയാല്‍ ആര്‍.എസ്.പി. ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ബലദേവ് അറിയിച്ചു. കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നാണ് വിമര്‍ശനം .
പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എം.എല്‍.എ നഷ്ടമാക്കിയെന്നും ബാലദേവ് അരോപിച്ചു.

ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെഏക എം.എല്‍.യാണ് കോവൂര്‍ കുഞ്ഞുമോന്‍ കഴിഞ്ഞ നിയമസാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോന്‍ മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

അടുത്തകാലത്തായി ബലദേവും കോവൂര കുഞ്ഞുമോനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ക്ക് നല്കാന്‍ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാര്‍ട്ടിപരിപാടികള്‍ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി

Leave a Reply

Your email address will not be published. Required fields are marked *