മാണി സി കാപ്പന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എന്‍സിപി വിട്ട മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പനാണ് പ്രസിഡന്റ്. ബാബു കാര്‍ത്തികേയനാണ് വര്‍ക്കിങ് പ്രസിഡന്റ്.

സുള്‍ഫിക്കര്‍ മയൂരിയും പി ഗോപിനാഥുമാണ് വൈസ് പ്രസിഡന്റുമാര്‍. സിബി തോമസ് ട്രഷറര്‍. 11 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. എന്‍സിപിയില്‍ നിന്നുള്ള നേതാക്കളാണു തന്നോടൊപ്പമുള്ളതെന്നു മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫിനോട് ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണു പ്രതീക്ഷ. പാലാ ഉള്‍പെടെ മൂന്നു സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടുമെന്നും മാണി വ്യക്തമാക്കി.

തന്നോട് എല്‍ഡിഎഫ് കാണിച്ചത് കനത്ത അനീതിയാണെന്ന പറഞ്ഞ കാപ്പന്‍ മൂന്നു തിരഞ്ഞെടുപ്പില്‍ മാണിയെ നേരിട്ട താന്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം താഴ്ത്തിയെന്നും ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റും നഷ്ടപ്പെട്ട് എല്‍ഡിഎഫ് വെന്റിലേറ്ററില്‍ കിടക്കുമ്ബോഴാണ് പാലാ താന്‍ തിരിച്ചു പിടിക്കുന്നത്. അത് തന്റെ മാത്രം നേട്ടമല്ല, എല്‍ഡിഎഫിന്റെ കൂട്ടായ നേട്ടമാണെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *