15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി

കോട്ടയം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ൽ 15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം. സി​.പി.​എ​മ്മു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി ആ​വ​ശ്യ​പ്പെ​ട്ടു. വ​ള​രെ പോ​സ​റ്റീ​വാ​യി​ട്ടാ​ണ് ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *