മത്സ്യതൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് പിണറായി: വി മുരളീധരന്‍

കാസര്‍കോട്: മത്സ്യതൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് മുഖ്യമന്ത്രി പിണറായിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസര്‍ക്കാരിന്റെ ട്രോളര്‍ വാങ്ങാതെ അമേരിക്കന്‍ കമ്ബനിയുടെ ട്രോളര്‍ വാങ്ങാനാണ് പിണറായി കരാര്‍ ഒപ്പിട്ടത്. കമ്മീഷന്‍ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വരാനാണെന്നും മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വിദേശകമ്ബനികളുമായി ഒപ്പിടാന്‍ ആര് അവകാശം നല്‍കി. ഇതിന് കേന്ദ്രത്തിന്റെ അനുമതി. എന്തുകൊണ്ട് വാങ്ങിയില്ല. ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും വെല്ലുവിളിച്ചാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത്തരത്തിലുള്ള ചതിയന്‍മാരെ തുറന്നുകാണിക്കാനാണ് ബിജെപിയുടെ വിജയയാത്രയെന്ന് മുരളീധരന്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ സംശയം നീക്കണം. കരാര്‍ ഇടതു നിലപാടുകള്‍ക്ക് എതിരെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *