ഇന്ധന നികുതി കുറക്കില്ല: തോമസ് ഐസക്

ആലപ്പുഴ: സംസ്ഥാന ഖജനാവ്​ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും ഇന്ധന നികുതി കുറയ്ക്കി​ല്ലെന്നും ധനമന്ത്രി തോമസ് ഐസക്. വിലനിയന്ത്രിക്കാന്‍ തയാറാകാത്ത കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ സംസ്​ഥാനവും കേന്ദ്രവും ചേര്‍ന്ന്​ നികുതി കുറക്കുന്നത്​ ചര്‍ച്ച ചെയ്യണമെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു.

”നിലവില്‍ സംസ്ഥാനത്തിന്‍റെ സാമ്ബത്തിക സ്ഥിതി മോശമാണ്. ഖജനാവ്​ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്​. അത്​കൊണ്ട്​ നികുതി കുറക്കണമെന്ന ചിന്ത ഇപ്പോഴില്ല. കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. വില വര്‍ധനവിന്‍റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ. നിര്‍മല സീതാരാമന്‍ ആദ്യമായിട്ടാണ്​ ഇ​ങ്ങനെ പറയുന്നത്​. നികുതി ജി.എസ്​.ടിയിലേക്ക്​ മാറ്റുന്നതിന്​ സംസ്​ഥാനത്തിന്​ എതിര്‍പ്പില്ല. പക്ഷേ, അഞ്ചുവര്‍​ഷത്തേക്ക്​ നഷ്​ടപരിഹാരം നല്‍കണം” -മ​ന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *