ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച്‌ ഇ.പി ജയരാജന്‍; ബ്ലാക്ക്‌മെയില്‍ പൊളിറ്റിക്‌സ് എന്ന് മന്ത്രി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച്‌ വ്യവസായമന്ത്രി ഇ.പി ജയരാജന്‍. ഒരു കരാറും ധാരണയും ഉണ്ടാക്കിയിട്ടില്ല. കമ്ബനി ഒരു അപേക്ഷ നല്‍കിയാല്‍ അത് ധാരണയാകുമോ? ഇക്കാര്യത്തില്‍ പി.ആര്‍.ഡി ഇറക്കിയ പത്രക്കുറിപ്പിനെ കുറിച്ചും അന്വേഷണം വേണം. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ കുറിച്ച്‌ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.

ആരോപണത്തിന് പിന്നില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണോ എന്ന് തനിക്ക് സംശയമുണ്ട്. ഇക്കാര്യം ഉന്നയിച്ച്‌ തന്നെ കാണാന്‍ വന്നവര്‍ പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വന്നത്. അവരെ കുറിച്ച്‌ അന്വേഷണം നടത്തണം. ചെയ്യാത്ത കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വിളിച്ചുപറയുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ധാരണയായി എന്ന് പി.ആര്‍.ഡി.യുടെ പത്രക്കുറിപ്പിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *