നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന തീരുമാനം തികച്ചും വ്യക്തിപരമാണ്. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി പറയുമെന്നും കോടിയേരി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കോടിയേരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവുനല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയായിരിക്കും പ്രധാന ഘടകമെന്നുംഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed