പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ മന്ത്രിസഭ

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ മന്ത്രിസഭ. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ തീരുമാനമെടുത്തില്ല. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സമരം ഒത്തുതീര്‍പ്പാക്കാനുള്ള യാതൊരു ചര്‍ച്ചയും യോഗത്തില്‍ നടന്നില്ല.

അതേസമയം, താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച്‌ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 15 വര്‍ഷം സര്‍വീസുള്ളവരെ ആകും സ്ഥിരപ്പെടുത്തുക. വിവിധ വകുപ്പുകളിലേയും പൊതുമേഖലയിലേയും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തും.

ടൂറിസം വകുപ്പ് അടക്കമുള്ളവയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നേരത്തെ തന്നെ നീട്ടിയിരുന്നു.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്ബോള്‍ ആ തസ്തികകള്‍ പി.എസ്.സിയ്ക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *