സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. 35,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു ഉണ്ടായത്. ബജറ്റിനു ശേഷം തുടര്‍ച്ചയായി ഇടിഞ്ഞ വില കഴിഞ്ഞ ശനിയാഴ്ച 240 രൂപ വര്‍ധിച്ചിരുന്നു. 35,240 രൂപയാണ് കഴിഞ്ഞ മൂന്നു ദിവസമായി നിലനിന്നിരുന്ന വില.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് വലിയ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഈ മാസം തുടക്കത്തില്‍ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ല്‍ എത്തി. ഗ്രാമിന് അറുപതു രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4465 രൂപ.

Leave a Reply

Your email address will not be published. Required fields are marked *

You may missed