ശസ്ത്രക്രിയയ്ക്ക് 2500 രൂപ കൈക്കൂലി; ഡോക്ടര്‍ അറസ്റ്റില്‍

കോട്ടയം: വൈക്കം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

തലായാഴം സ്വദേശിനിയുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയ നിശ്ചയിച്ചു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു വീണ്ടും ഡോ. ശ്രീരാഗിനെ സമീപിച്ചു.

ഡിസംബര്‍ 23 ന് വൈക്കം കെ.എസ്.ആര്‍.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് ഡോക്ടറെ കണ്ടത്. ഇവിടെ വച്ച്‌ രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു കൈമാറി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *