ആര്‍ ടി പി സി ആര്‍ പരിശോധന നിരക്കു കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ആര്‍ ടി പി സി ആര്‍ പരിശോധനയുടെ വില 1500ല്‍ നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.

ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.

ഒഡീഷയാണ് രാജ്യത്ത് ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *