സഭയുടെ ശാപം ഏറ്റിട്ട് തുടര്‍ഭരണം നടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട: യാക്കോബായ സഭ

കൊച്ചി: പളളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ. സഭയുടെ ശാപം ഏറ്റിട്ട് തുടര്‍ഭരണം നടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നാണ് സഭയുടെ താക്കീത്. നിയമനിര്‍മ്മാണത്തിനായി സമരം ശക്തമാക്കും. നഷ്‌ടപ്പെട്ട പളളികളില്‍ കയറി പ്രാര്‍ത്ഥന നടത്തും. ഇതിനു മുന്നോടിയായി നഷ്‌ടപ്പെട്ട പളളികളിലെ സെമിത്തേരികളില്‍ നാളെ പ്രാര്‍ത്ഥന നടത്തുമെന്നും സഭാ അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്‌ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. അനിശ്ചിതകാല റിലേ നിരാഹാര സമരമാണ് ആരംഭിക്കുക. സഭാതര്‍ക്കത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടാണ് സമരം. പൊലീസ് പിന്തുണയോടെ പളളികള്‍ പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോ‌ക്‌സ് സഭയെ സഹായിച്ചതിന് വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും യാക്കോബായ സഭ വ്യക്തമാക്കി.

സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാ തോമസ് മോര്‍ അലക്‌സന്ത്രിയോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *