തൃശൂര്‍ പൂരം പൂര്‍ണമായും കോവിഡ് പ്രോടോകോള്‍ പാലിച്ച്‌ നടത്തും

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും മറ്റുമുള്ള കാര്യത്തില്‍ തീരുമാനമെടുക്കുക.
കര്‍ശന നിയന്ത്രണങ്ങളോടെയാകും തൃശൂര്‍ പൂരം നടത്തുക. രണ്ടാഴ്ച കൂടുമ്ബോള്‍ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ പരിശോധിച്ച്‌ വ്യക്തത വരുത്തും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഏപ്രില്‍ 23നാണ് പൂരം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്‌സിബിഷനും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *