അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍.

മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍, അമ്മ മോഹനകുമാരി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലുമാണ് കണ്ടെത്തിയത്.

കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഹനകുമാരിയെ കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കണ്ടത്. മോഹന കുമാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കണ്ണന്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *